മുൻകൈ എടുക്കുന്ന സംഘടനകൾ

നിർബന്ധിത അവയവശേഖരണത്തിനെതിരെ ഡോക്ടർമാർ (DAFOH) എന്നത് വൈദ്യസമൂഹത്തിനും പൊതുജനങ്ങൾക്കും സ്വമേധയാ സേവനം നൽകുന്നതിനായി ഡോക്ടർമാർ സ്ഥാപിച്ച ഒരു സ്വതന്ത്ര മെഡിക്കൽ എത്തിക്സ് അഡ്വക്കസി സംഘടനയാണ്. DAFOH മനുഷ്യരുടെ അന്തസ്സിനെ ബഹുമാനിക്കുന്നതോടൊപ്പം വൈദ്യശാസ്ത്രത്തിൽ ഉന്നത ധാർമ്മികമാനദണ്ഡങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

DAFOH ന്റെ ദൗത്യം, മുൻകൂറായി സ്വതന്ത്രവും സ്വമേധയാ ഉള്ളതുമായ സമ്മതം ലഭിക്കാതെ, അവയവദാനത്തിനുശേഷം അവയവദാതാവിന്റെ മരണത്തിൽ കലാശിക്കുന്നതുമായ വിധത്തിൽ അവയവങ്ങൾ നിർബന്ധപൂർവ്വം ശേഖരിക്കുന്നതിന്റെ അജ്ഞാതവും നിയമവിരുദ്ധവുമായ സംഭവങ്ങളെക്കുറിച്ചുള്ള വാസ്തവമാർന്ന കണ്ടെത്തലുകൾ വൈദ്യസംഘത്തിനും സമൂഹത്തിനും കൈമാറുക എന്നതാണ്. നിർബന്ധിത അവയവശേഖരണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായും പൊതുവെ വൈദ്യശാസ്ത്രത്തിന് ഭീഷണിയായും കണക്കാക്കപ്പെടുന്നു. ഈ മെഡിക്കൽ അതിക്രമം അവസാനിപ്പിക്കുന്നതിനും മാനവമഹത്വം മുന്നോട്ടുകൊണ്ടുപോകുന്നതിനും, ധാർമ്മിക മെഡിക്കൽ രീതികൾ സംരക്ഷിക്കുന്നതിനും മനുഷ്യരാശിയെ സഹായിക്കുവാനാണ് DAFOH ചാർട്ടർ ചെയ്തിട്ടുള്ളത്.

ചൈനയിലെ നിർബന്ധിത അവയവശേഖരണം അവസാനിപ്പിക്കുന്നതിനായി പ്രതിജ്ഞാബദ്ധരായ നിയമവിദഗ്ധർ, അക്കാദമിക് വിദ്യാർത്ഥികളും അധ്യാപകരും, ധാർമ്മികവിദഗ്ധർ, മെഡിക്കൽ പ്രൊഫഷണലുകൾ, ഗവേഷകർ, മനുഷ്യാവകാശവാക്താക്കൾ എന്നിവരുടെ ഒരു കൂട്ടായ്മയാണ് ഇന്റർനാഷണൽ കോയലിഷൻ ടു എൻഡ് ട്രാൻസ്പ്ലാൻറ് അബ്യൂസ് ഇൻ ചൈന (ETAC). ETAC ഒരു സ്വതന്ത്ര, കക്ഷിരഹിത, ലാഭേച്ഛയില്ലാത്ത സംഘടനയാണ്, കൂടാതെ ചൈനയിലെ നിർബന്ധിത അവയവശേഖരണ വിഷയത്തിൽ ആഗോളതലത്തിൽ ഒരു മുൻനിര നിലപാട് കൈവരിച്ച സംഘടനയായി ഇത് മാറിയിരിക്കുന്നു.

ചൈനയിലെ നീതി വിരുദ്ധമായി തടവിലാക്കപ്പെട്ടവരിൽ നിന്ന് നിർബന്ധിത അവയവം ശേഖരിക്കൽ ഉൾപ്പെടെയുള്ള അവയവ കടത്തുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക, നിർബന്ധിത അവയവം ശേഖരിക്കലിന്റെ ഇരകൾക്ക് നീതി തേടുക എന്നീ ലക്ഷ്യങ്ങളോടെ മനുഷ്യാവകാശങ്ങളുടെയും മൂല്യങ്ങളുടെയും ബോധവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ETAC സ്ഥാപിതമായതിന്റെ പ്രധാന ലക്ഷ്യം.

ഞങ്ങളുമായി ബന്ധപ്പെടാം