എന്താണ് ചൈനയിലെ നിർബന്ധിത അവയവശേഖരണം?
മറ്റ് രാജ്യങ്ങളിലെ ട്രാൻസ്പ്ലാൻറ് രീതികളിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഈ കുറ്റകൃത്യത്തിന് എന്ത് തെളിവാണുള്ളത്?
2020-ൽ, സർ ജെഫ്രി നൈസ് KC അധ്യക്ഷത വഹിച്ച ഒരു സ്വതന്ത്ര പീപ്പിൾസ് ട്രൈബ്യൂണലായ ചൈന ട്രൈബ്യൂണൽ, ലഭ്യമായ എല്ലാ തെളിവുകളും അവലോകനം ചെയ്തു.
കൂടുതലറിയുവാൻ ഈ ഷോർട്ട് ഫിലിം കാണുക.
വർഷങ്ങളായി ചൈനയിലുടനീളം നിർബന്ധിത അവയവശേഖരണം വ്യാപകമായ തോതിൽ നടക്കുന്നുണ്ട്, കൂടാതെ ഫാലുൻ ഗോങ് പരിശീലകരാണ് ഈ അവയവകച്ചവടത്തിന്റെ ഒരു പ്രധാന ഉറവിടം. ഉയ്ഗറുകളെ അവയവ ബാങ്ക് ആയി ഉപയോഗിച്ചതിനുള്ള സാധ്യതയും വ്യക്തമാണ്.
സർ ജെഫ്രി നൈസ് KC
ചൈന ട്രൈബ്യൂണൽ വിധി, 2020
ചൈനയിൽ നിർബന്ധിത അവയവശേഖരണം ലക്ഷ്യമിടുന്നത് വിവിധ തടവുശാലകളിൽ തടങ്കലിൽ കഴിയുന്ന ഫാലുൻ ഗോങ് പരിശീലകർ, ഉയ്ഗറുകൾ, ടിബറ്റുകാർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ നിരവധി വംശീയ, മത, ഭാഷാന്യൂനപക്ഷങ്ങളെയാണ്.
2021-ൽ, ഐക്യരാഷ്ട്രസഭയുടെ 12 പ്രത്യേക റിപ്പോർട്ടർമാരും മനുഷ്യാവകാശ വിദഗ്ധരും.
നിർബന്ധിത അവയവശേഖരണം (Forced Organ Harvesting-FOH) എന്നത് അവയവ കടത്തലിന്റെ ഒരു രീതിയാണ്, അതിൽ അവയവങ്ങൾ മാറ്റിവെക്കുന്നതിനായി ജനങ്ങളെ കൊന്നശേഷം അവരുടെ അവയവങ്ങൾ നീക്കം ചെയ്യുന്നു. ചൈനീസ് സർക്കാർ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഒരു കൊലപാതക-അവയവ വ്യാപാര വ്യവസായം നടത്തിവരുന്നു.
1980-കളിൽ ചൈന വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരിൽ നിന്ന് അവയവങ്ങൾ ഉപയോഗിക്കുമായിരുന്നു, വ്യാപകമായി അപലപിക്കപ്പെട്ട ഒരു രീതിയായിരുന്നു അത്. 1999 മുതൽ, ഫാലുൻ ഗോങ് (ബുദ്ധിസ്റ്റ് ചീഗോങ്ങും ധ്യാനവും) പരിശീലകർ പ്രധാന ഇരകളായി മാറി, ഓരോ വർഷവും 60,000 മുതൽ 100,000 വരെ അവയവമാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 2017 മുതൽ, ഉയ്‌ഗറുകളെയും (പ്രധാനമായും തുർക്കി മുസ്ലീം വംശീയ വിഭാഗം) കിഴക്കൻ തുർക്കിസ്ഥാനിൽ നിന്നുള്ള മറ്റ് ന്യൂനപക്ഷങ്ങളെയും വൻതോതിൽ തടവിലാക്കിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, അവയവങ്ങൾക്കായി അവരെയും കൊലചെയ്യുന്നുവെന്നതിന് തെളിവുകൾ ലഭിക്കുന്നുണ്ട്. തടങ്കലിൽ കഴിയുമ്പോൾ ഫാലുൻ ഗോങ് പരിശീലകരെയും ഉയ്ഗറുകളെയും അവരുടെ അവയവങ്ങളുടെ ആരോഗ്യം പരിശോധിക്കുവാൻ നിർബന്ധിതമായി അവയവ സ്കാനുകൾക്ക് വിധേയരാക്കപ്പെട്ടു.
ടിബറ്റുകാരെ ചൈനീസ് ഭരണകൂടം നിരവധി വർഷങ്ങളായി പീഡിപ്പിച്ചു വരുന്നു, അവരോടൊപ്പം ഹൗസ് ക്രിസ്ത്യാനികളും ഇരകളാക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിശ്വാസം.
ഫാലുൻ ഗോങ്ങ് പരിശീലകർ – ബുദ്ധിസ്റ്റുപാരമ്പര്യത്തിലെ ഒരു ധ്യാന പരിശീലനമാണ് ഫാലുൻ ഗോങ്ങ്, പുരാതന ചൈനീസ് പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യവും ആത്മവികസനവും മുൻനിർത്തിയുള്ളതാണ്, ഇത് സത്യസന്ധത കാരുണ്യം സഹനം എന്നീ മാർഗ്ഗനിർദ്ദേശതത്വങ്ങൾ പിന്തുടരുന്നു. 1999 മുതൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഫാലുൻ ഗോങ്ങ് പരിശീലകർക്കെതിരെ പീഡനപരമ്പര ആരംഭിച്ചതോടെ, അവർ പ്രധാന ഇരകളായി മാറി.
ഉയ്ഗറുകൾ – ഉയ്ഗറുകൾ വംശപരമായും സാംസ്കാരികമായും തുർക്കി വംശജരാണ്. അവർ മദ്ധ്യേഷ്യയിലെ നിരവധി പ്രദേശങ്ങളിലെയും, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ് ഉയ്ഗർ സ്വയംഭരണ പ്രദേശം/ഈസ്റ്റ് തുർക്കിസ്ഥാൻ പ്രദേശത്തെയും താമസക്കാരാണ്. ഉയ്ഗറുകൾ പ്രധാനമായും സുന്നി മുസ്ലീങ്ങളാണ്, അവർ ശാന്തമായ ഒരു ഇസ്ലാമിക രീതിയാണ് പിന്തുടരുന്നത്, കൂടാതെ പ്രധാനമായും മതേതരജീവിതമാണ് നയിക്കുന്നത്. 2017 മുതൽ, ഉയ്ഗറുകൾ വലിയ തോതിൽ തടവിലാക്കപ്പെടാൻ തുടങ്ങി, തടങ്കലിനിടെ നിർബന്ധിത അവയവ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
വലിയ തോതിൽ നിർബന്ധിത അവയവശേഖരണ പരിപാടി ചൈന നടത്തുന്നുണ്ട് എന്നതിന്റെ തെളിവുകൾ നിരവധിയുണ്ട്.
2020-ൽ, ചൈന ട്രൈബ്യൂണൽ വിപുലമായ തെളിവുകൾ അവലോകനം ചെയ്തു. “ന്യായമായ സംശയത്തിനപ്പുറം … ചൈനയിൽ നീതി വിരുദ്ധമായി തടവിലാക്കപ്പെട്ടവരിൽ നിന്ന് നിർബന്ധിത അവയവം ശേഖരിക്കൽ ദീർഘകാലമായി നടന്നുവരികയും വളരെ ഗണ്യമായ അത്രയും ഇരകളും ഉൾപ്പെട്ടിട്ടുണ്ട്” എന്ന് അത് സ്ഥിരീകരിച്ചു.
സമീപകാലത്ത്, ഐക്യരാഷ്ട്രസഭയുടെ പന്ത്രണ്ട് പ്രത്യേക റിപ്പോർട്ടർമാരും മനുഷ്യാവകാശ വിദഗ്ധരും ചേർന്ന് ചൈനീസ് സർക്കാരിന് സംയുക്തമായി ഒരു കത്തയച്ചിട്ടുണ്ട്. ഈ കത്തിൽ, മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വിശ്വസനീയമായ തെളിവുകൾ ഉള്ളതായി അവർ വ്യക്തമാക്കുന്നു. പ്രസ്താവന മുഴുവൻ ഇവിടെ വായിക്കാം, കൂടാതെ ചൈനയ്‌ക്ക് അയച്ച പൂർണ്ണ കത്തിടപാടുകളും ഇവിടെ ലഭ്യമാണ്. Read the press release here and the full correspondence issued to China (here).
ഈ ആഗോള നിവേദനം ഒരു മാർഗ്ഗം നിർദ്ദേശിക്കുന്നു: നമ്മൾ ഓരോരുത്തർക്കും ഒരേ ശബ്ദത്തിൽ പ്രതികരിക്കുവാൻ ഇത് അവസരമൊരുക്കുന്നു, ജനവിധിയാൽ തിരഞ്ഞെടുക്കപ്പെട്ടവരോടും അന്താരാഷ്ട്ര സമൂഹത്തോടും അവയവങ്ങൾക്കായുള്ള ചൈനയുടെ കൂട്ടക്കൊലയിൽ നിന്ന് ജീവൻ രക്ഷിക്കുന്നതിനും ആ അതിക്രമത്തിൽ നമ്മുടെ മൗനസമ്മതം ഇല്ലാ എന്നും ആഹ്വാനം ചെയ്യുന്നതിന് ഇതുവഴി സാദ്ധ്യമാകുന്നു.
ദയവായി DAFOH (Doctors Against Forced Organ Harvesting), ETAC (International Coalition to End Transplant Abuse in China) എന്നിവർ നടത്തുന്ന വെബ്സൈറ്റുകൾ സന്ദർശിച്ച് ഈ വിഷയത്തിൽ പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ, ആഗോളസംഭവവികാസങ്ങൾ, റിപ്പോർട്ടുകൾ, അക്കാദമിക് ലേഖനങ്ങൾ, നിയമനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ വായിക്കുക.
ചൈന ട്രൈബ്യൂണൽ വെബ്‌സൈറ്റ് സന്ദർശിച്ച് വിധിന്യായം വായിക്കുക. China Tribunal
2024 ലെ DAFOH പ്രത്യേക റിപ്പോർട്ട് വായിക്കുക. DAFOH Special Report 2024
1300 I Street NW, Suite 400, Washington, DC 20005
[email protected] © 2024 FOH Petition Steering Commitee. All rights reserved.