കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ.
+ അർജന്റീന, ഓസ്‌ട്രേലിയ, ഇന്ത്യ, ഇസ്രായേൽ, മെക്സിക്കോ, ദക്ഷിണകൊറിയ, തായ്‌വാൻ

G7 എന്നത് കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, UK, USA എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന, ആഗോള സാമ്പത്തിക നയങ്ങളിൽ ഏകോപനം കൊണ്ടുവരുന്നതിനും മറ്റ് അന്തർദേശീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വർഷം തോറും യോഗം ചേരുന്ന രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ്.

വലിയ തോതിലുള്ള അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ കണക്കുകൾ, അവരുടെ കൂടുതലുള്ള ജനസംഖ്യാനിരക്ക്, ഭൗമരാഷ്ട്രീയ സ്ഥാനം, അല്ലെങ്കിൽ അവയവക്കടത്തിന് വിധേയമാകാനുള്ള സാധ്യത എന്നീ കാരണങ്ങളാൽ വേറിട്ടുനിൽക്കുന്ന 7 രാജ്യങ്ങളെ കൂടി നമ്മൾ ഇതോടൊപ്പം ചേർത്തു.

നമ്മൾ ഏകദേശം 20 വർഷമായി, ഐക്യരാഷ്ട്രസഭ, മെഡിക്കൽ സംഘടനകൾ, നിയമസംഘടനകൾ, എൻ‌ ജി‌ ഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി സംഘടനകൾക്ക് FOH സംബന്ധിച്ച വിവരങ്ങൾ നൽകി വരികയാണ്, കൂടാതെ ലോകമെമ്പാടുമുള്ള നിയമനിർമ്മാണ പരിഷ്കാരങ്ങൾക്കായി സമ്മർദം ചെലുത്തിയിട്ടുമുണ്ട്.

ചൈനയിൽ നിർബന്ധിത അവയവശേഖരണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി അംഗീകരിക്കുകയും, അത് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്രത്തിന്റെ ധാർമ്മികയ്ക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുകയും, ആഗോള നേതാക്കൾ എന്ന നിലയിൽ ഈ ക്രൂരത അവസാനിപ്പിക്കുവാൻ വേണ്ട ഇടപെടൽ നടത്തേണ്ടതിന് അവർക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും, ഇതിനെതിരായി ഒരുമിച്ച് പ്രവർത്തിക്കുവാൻ നമ്മൾ പരമാധികാര രാഷ്ട്രങ്ങളുടെ എക്സിക്യൂട്ടീവ് ഭരണവിഭാഗങ്ങളോട് ആഹ്വാനം ചെയ്യുന്നു.

      1. PRC യിൽ നിന്ന് അവയവം ലഭ്യമാക്കുന്നതിലൂടെയോ, മെഡിക്കൽ പ്രാക്ടീസ്, ഗവേഷണം അല്ലെങ്കിൽ പരിശീലനം എന്നിവയിലൂടെ നിർബന്ധിത അവയവശേഖരണത്തെ സഹായിക്കുന്നതിലൂടെയോ നിർബന്ധിത അവയവശേഖരണത്തിൽ അറിയാതെ പങ്കാളികളാകാതിരിക്കുവാനും, പൗരന്മാരെ കാര്യവിവരമുള്ളവരാക്കി സുരക്ഷിതരാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക.

      2. നീതിവിരുദ്ധമായി തടവിലാക്കപ്പെട്ടവരിൽ നിന്നുള്ള നിർബന്ധിത അവയവശേഖരണം നിർത്തിയിട്ടുണ്ടെന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (PRC) തെളിയിക്കുന്നതുവരെ, ട്രാൻസ്പ്ലാൻറ് സംബന്ധിയായ പരിശീലനം, ഗവേഷണം, അല്ലെങ്കിൽ പരിശീലനവുമായി ബന്ധപ്പെട്ട ഏതൊരു കൈമാറ്റവും നിർത്തിവയ്ക്കുക, കൂടാതെ സ്വതന്ത്രവും അപ്രഖ്യാപിതവുമായ പരിശോധനകളിലൂടെ ഇത് സ്ഥിരീകരിക്കപ്പെടണം.

      3. PRCയുടെ നിർബന്ധിത അവയവശേഖരണവുമായി ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് വാർഷിക പാർലമെന്ററി അന്വേഷണങ്ങൾ ആരംഭിക്കുകയും, സാക്ഷികളുടെയും വിദഗ്ദ്ധരുടെയും സാക്ഷ്യങ്ങൾ ഉൾപ്പെടുന്ന വാർഷിക റിപ്പോർട്ടുകൾ നൽകുകയും ചെയ്യുക.

      4. PRCയിൽ ഫാലുൻ ഗോങ് പരിശീലകർ, ഉയ്‌ഗറുകൾ, മറ്റുള്ളവർ എന്നിവർക്കെതിരെയുള്ള വംശഹത്യ കൺവെൻഷന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഏതൊരു പ്രവൃത്തിയുടെയും ഉത്തരവാദിത്തം നിർണ്ണയിക്കുന്നതിന് അന്വേഷണങ്ങൾ ആരംഭിക്കുക.