Stop
Forced
Organ
Harvesting
Sign the G7+7 Petition
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) നിരപരാധികളായ ആളുകളെ അവരുടെ വിശ്വാസത്തിന്റേയോ വംശീയതയുടെയോ പേരിൽ കൊല്ലുകയും അവരിൽനിന്ന് നിർബന്ധിത അവയവശേഖരണം നടത്തുകയും ചെയ്യുന്നു.
നീതി വിരുദ്ധമായി തടവിലാക്കപ്പെട്ടവർ ആണ് ഈ അതിക്രമങ്ങളുടെ ഇരകൾ — പ്രധാനമായും ഫാലുൻഗോങ് പരിശീലകരും കൂടാതെ ഉയ്ഗറുകൾ, ടിബറ്റുകാർ, ഹൗസ് ക്രിസ്ത്യാനികൾ എന്നിവരും.
ജി7+7 രാജ്യങ്ങൾ ഇതിൽ ഇടപെടാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ചൈനീസ് ഭരണകൂടം, ജീവിച്ചിരിക്കുന്ന നീതി വിരുദ്ധമായി തടവിലാക്കപ്പെട്ടവരിൽ നിന്ന് നിർബന്ധിത അവയവ ശേഖരണം (forced organ harvesting-FOH) നടത്തിയ വാർത്തകൾ ലോകമാകെ കോടിക്കണക്കിന് ആളുകളെ ഞെട്ടിപ്പിച്ചു.
ചൈനയുടെ അവയവമാറ്റ വ്യവസായത്തിന് ഇന്ധനമാകുന്ന രീതിയിൽ – നിരപരാധികളും ദുർബലരുമായ വ്യക്തികളെ അവരുടെ അവയവങ്ങൾക്കുവേണ്ടി കൊല്ലുന്നതാണ് FOH – ഇത് അവസാനിപ്പിക്കണം.
ഈ ആഗോള നിവേദനം ഒരു മാർഗ്ഗം നിർദ്ദേശിക്കുന്നു; നമ്മൾ ഓരോരുത്തർക്കും ഒരേ ശബ്ദത്തിൽ പ്രതികരിക്കുവാൻ ഇത് അവസരമൊരുക്കുന്നു, ജനവിധിയാൽ തിരഞ്ഞെടുക്കപ്പെട്ടവരോടും അന്താരാഷ്ട്ര സമൂഹത്തോടും അവയവങ്ങൾക്കായുള്ള ചൈനയുടെ കൂട്ടക്കൊലയിൽ നിന്ന് ജീവൻ രക്ഷിക്കുന്നതിനും ആ അതിക്രമത്തിൽ നമ്മുടെ മൗനസമ്മതം ഇല്ലാ എന്നും ആഹ്വാനം ചെയ്യുന്നതിന് ഇതുവഴി സാധ്യമാകുന്നു.
ഈ നിവേദനം, പീഡിപ്പിക്കപ്പെടുന്ന ഫാലുൻ ഗോങ് പരിശീലകരുടെയും ഉയ്ഗറുകളുടെയും ടിബറ്റുകാരുടെയും ഹൗസ് ക്രിസ്ത്യാനികളുടെയും മറ്റു സമാനമായ സമുദായങ്ങളുടെയും മേൽ നടക്കുന്ന നിർബന്ധിത അവയവ ശേഖരണത്തിന് വിരാമം കുറിക്കുവാൻ സഹായകരമായിരിക്കും.
ഈ നിവേദനം, നാം എല്ലാവരും ന്യായത്തിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളുന്നതിനു വേണ്ടിയുള്ള ഒരു അവസരമാണ് — ഇത്തരമൊരു ഹീനമായ കുറ്റകൃത്യത്തിനെതിരെ നാം ഉറച്ച നിലപാടുമായി ഈ അതിക്രമത്തോട് യാതൊരു വിധത്തിലും പിന്തുണക്കുവാൻ നമുക്ക് കഴിയുന്നതല്ലെന്ന് ആത്മവിശ്വാസത്തോടെ പ്രസ്താവിക്കുകയാണ്
ഈ നിവേദനത്തിൽ ഒപ്പുവെക്കുന്നതിലൂടെ, ചൈനീസ് ഉദ്യോഗസ്ഥരുടെ വാക്കുകളിൽ പറയുന്ന പോലെ, ഇതൊരു “ആഭ്യന്തര വിഷയം” മാത്രമാണെന്ന വ്യാഖ്യാനത്തിലൂടെ ഇത്രയും വലിയ ഒരു കുറ്റകൃത്യത്തെ തള്ളിക്കളയുവാൻ കഴിയുകല്ലെന്ന് നാം തിരിച്ചറിയുന്നു. തീർച്ചയായും, നമ്മുടെ സർക്കാരുകളുടെ, അറിഞ്ഞും അറിയാതെയുമുള്ള പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഒരു കുറ്റകൃത്യം സാധ്യമാകുമായിരുന്നില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP), 800 കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും വഴിതെറ്റിക്കുവാനും ശ്രമിച്ചേക്കാം, പക്ഷേ അവരെ നിശബ്ദരാക്കുവാൻ കഴിയില്ല.
ഈ നിവേദനത്തിൽ ഒപ്പുവെക്കുന്നതിലൂടെ, നിർബന്ധിത അവയവശേഖരണത്തിന് ഇരയായവരെ സഹായിക്കുക മാത്രമല്ല, കൂടുതൽ നീതിയുക്തമായ ഒരു ലോകത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്നതിലും നിങ്ങൾ പങ്കുചേരുന്നു.
ഡാറ്റാ സംരക്ഷണ നയം: നിങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങൾ DAFOH, ETAC എന്നിവയുടെ ഉത്തരവാദിത്ത്വത്തിലും [email protected] എന്ന ഡാറ്റാ സംരക്ഷണ ഓഫീസറുടെ കീഴിലും ഉള്ള ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
നിങ്ങളുടെ ഡാറ്റ പ്രോസസ്സിംഗ് ഒരു കാരണവശാലും വാണിജ്യപരമായതല്ല. ഇതിൻ്റെ ലക്ഷ്യം പൂര്‍ണ്ണമായും ചൈനയിലെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് പിന്തുണ നല്‍കുന്നതിനു വേണ്ടിയുള്ളതാണ്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രത്യേകിച്ച് നിര്‍ബ്ബന്ധിത അവയവശേഖരണത്തെക്കുറിച്ച് പൊതുജനാഭിപ്രായത്തെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ഈ കുറ്റങ്ങൾക്കെതിരെ പരമാർശം നടത്തുന്നതിനും അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ളതാണ്.
യൂറോപ്യൻ പാർലമെന്റിൻ്റെയും കൗൺസിലിൻ്റെയും EU റെഗുലേഷൻ 2016/679 ലെ ആർട്ടിക്കിൾ 13-ൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ബാധകമായ അവകാശങ്ങൾക്കും നിങ്ങൾക്ക് അർഹതയുണ്ട്. പ്രത്യേകിച്ച്:
ഡാറ്റാ കൺട്രോളറോട്, ഡാറ്റാ സബ്ജക്റ്റിനെ സംബന്ധിച്ച വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യുവാനും തിരുത്തുവാനും ഡിലീറ്റ് ചെയ്യുവാനും പ്രോസസ്സിംഗ് നിയന്ത്രിക്കുവാനും ആവശ്യപ്പെടാനുള്ള അവകാശം, കൂടാതെ പ്രോസസ്സിംഗിനെ എതിർക്കുവാനുള്ള അവകാശവും ഡാറ്റാ പോർട്ടബിലിറ്റിയുടെ അവകാശവും നിങ്ങൾക്കുണ്ട്.
ഐക്യരാഷ്ട്രസഭ, യൂറോപ്യൻ പാർലമെമെൻറ്, യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ രാജ്യങ്ങളിലെ പാർലമെന്റുകൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾക്ക് നൽകുന്നതിന് മാത്രമായി ഈ ഡാറ്റ വെളിപ്പെടുത്തിയേക്കാമെന്നും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.
നിയമപരമായ നിരാകരണം: ഈ വെബ്‌സൈറ്റിൽ ഔദ്യോഗികമായി നൽകിയിരിക്കുന്ന ഭാഷകളിലുള്ള പേപ്പർ പെറ്റീഷൻ ഫോമുകൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ, കൂടാതെ പെറ്റീഷനിലെ ആകെ ഒപ്പുകളുടെ എണ്ണത്തിൽ അവയും കണക്കാക്കും. ഈ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഭാഷകളിലുള്ള പേപ്പർ പെറ്റീഷൻ ഫോമുകളുടെ ഏതെങ്കിലും അനൗദ്യോഗിക പതിപ്പുകൾക്ക് Doctors Against Forced Organ Harvesting (DAFOH)-ഉം the End Transplant Abuse Coalition (ETAC) ഉത്തരവാദികളോ ബാധ്യസ്ഥരോ അല്ല. പേപ്പർ പെറ്റീഷൻ ഫോമുകളുടെ അനധികൃത ഭാഷാ പതിപ്പുകൾ നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന വ്യക്തികളോ സ്ഥാപനങ്ങളോ സ്വന്തം ഉത്തരവാദിത്തത്തിലാണ് അങ്ങനെ ചെയ്യുന്നത്, കൂടാതെ തത്ഫലമായുണ്ടാകുന്ന ഏതെങ്കിലും നിയമ നടപടികളിൽ നിയമപരമായി ഉത്തരവാദികളായിരിക്കാം.