കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ.
+ അർജന്റീന, ഓസ്‌ട്രേലിയ, ഇന്ത്യ, ഇസ്രായേൽ, മെക്സിക്കോ, ദക്ഷിണകൊറിയ, തായ്‌വാൻ
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ (PRC), നിർബന്ധിത അവയവശേഖരണം, അതായത് ഒരാളുടെ അവയവങ്ങൾ അയാളുടെ സമ്മതം കൂടാതെ നീക്കം ചെയ്യുന്നതും അതോടൊപ്പം അവരെ കൊല്ലുന്നതും, ഭരണകൂടം അംഗീകരിച്ചിട്ടുള്ള പ്രവൃത്തിയാണ്. കഴിഞ്ഞ 25 വർഷമായി ഈ അതിക്രമം വ്യാവസായികാടിസ്ഥാനത്തിലേയ്ക്ക് വളർന്നിരിക്കുന്നു. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ, മനുഷ്യരാശിക്കെതിരായ ഏറ്റവും നീചവും ഭയാനകവുമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ്.
2019-ൽ, സർ ജെഫ്രി നൈസ് K C അധ്യക്ഷനായ ചൈന ട്രൈബ്യൂണൽ, ചൈനയിലുടനീളം വർഷങ്ങളായി നിർബന്ധിത അവയവശേഖരണം ഗണ്യമായ തോതിൽ നടക്കുന്നുണ്ടെന്നും അത് ഇന്നും തുടരുന്നതായും കണ്ടെത്തി. ഇതിൻ്റെ പ്രധാന ഇരകൾ ഫാലുൻ ഗോങ്ങ് പരിശീലകർ ആണെന്നും കണ്ടെത്തി.
ഈ നിർബന്ധിത അവയവശേഖരണത്തെ ഫാലുൻ ഗോങ്ങിനെതിരായ ഒരു “ശീത” വംശഹത്യ എന്ന നിലയിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കാരണം, ചൈനീസ് സർക്കാർ നിർബന്ധിത അവയവശേഖരണം ഉപയോഗിച്ച്, സത്യസന്ധത, കാരുണ്യം, സഹനം എന്നിവയെ ആസ്പദമാക്കിയുള്ള ഫാലുൻ ഗോങ്ങ് പരിശീലനത്തെയും അതിന്റെ അനുയായികളെയും, സാവധാനത്തിലും രഹസ്യമായും ഇല്ലാതാക്കുകയും, അതേസമയം ഈ പ്രക്രിയ ഉപയോഗിച്ച് അവയവവിപണിയിൽ നിന്ന് വൻ ലാഭം നേടുകയും ചെയ്യുകയാണ്.
അന്താരാഷ്ട്ര സമൂഹം ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നതുകൊണ്ട് ഈ കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതിനും സമീപവർഷങ്ങളിൽ ഉയ്‌ഗർ ജനതയ്‌ക്കെതിരെ അവ പ്രയോഗിക്കുവാൻ കാരണമാകുകയും ചെയ്തു
ഒരു രാജ്യത്തെ അധാർമ്മികമോ കുറ്റകരമോ ആയ വൈദ്യശാസ്ത്ര രീതികൾ ആഗോളതലത്തിലുള്ള വൈദ്യശാസ്ത്രത്തിന്റെ ധാർമ്മിക മാനദണ്ഡങ്ങൾക്ക് തന്നെ ഒരു ഭീഷണിയാണ്. ഈ ക്രൂരമായ കുറ്റകൃത്യം തടയുവാൻ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് നേരിട്ടുള്ളതും നിർണായകവുമായ ഇടപെടൽ അടിയന്തിരമായിട്ടുള്ള ആവശ്യമാണ്.
അതുകൊണ്ട്, G7+7 രാജ്യങ്ങളിലെ ഭരണകർത്താക്കളോട് ഞങ്ങൾ താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു.
ചൈനയുടെ നിർബന്ധിത അവയവശേഖരണ രീതിയെ അപലപിച്ചുകൊണ്ട് ഒരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കുക, ഇത് ഉടനടി അവസാനിപ്പിക്കുന്നതിനും താഴെപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഗവൺമെന്റുകൾ തമ്മിൽ ചേർന്നുള്ള ഒരു കർമ്മ പദ്ധതി നടപ്പിലാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു:
ഡാറ്റാ സംരക്ഷണ നയം: നിങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങൾ DAFOH, ETAC എന്നിവയുടെ ഉത്തരവാദിത്ത്വത്തിലും [email protected] എന്ന ഡാറ്റാ സംരക്ഷണ ഓഫീസറുടെ കീഴിലും ഉള്ള ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
നിങ്ങളുടെ ഡാറ്റ പ്രോസസ്സിംഗ് ഒരു കാരണവശാലും വാണിജ്യപരമായതല്ല. ഇതിൻ്റെ ലക്ഷ്യം പൂര്‍ണ്ണമായും ചൈനയിലെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് പിന്തുണ നല്‍കുന്നതിനു വേണ്ടിയുള്ളതാണ്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രത്യേകിച്ച് നിര്‍ബ്ബന്ധിത അവയവശേഖരണത്തെക്കുറിച്ച് പൊതുജനാഭിപ്രായത്തെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ഈ കുറ്റങ്ങൾക്കെതിരെ പരമാർശം നടത്തുന്നതിനും അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ളതാണ്.
യൂറോപ്യൻ പാർലമെന്റിൻ്റെയും കൗൺസിലിൻ്റെയും EU റെഗുലേഷൻ 2016/679 ലെ ആർട്ടിക്കിൾ 13-ൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ബാധകമായ അവകാശങ്ങൾക്കും നിങ്ങൾക്ക് അർഹതയുണ്ട്. പ്രത്യേകിച്ച്:
ഡാറ്റാ കൺട്രോളറോട്, ഡാറ്റാ സബ്ജക്റ്റിനെ സംബന്ധിച്ച വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യുവാനും തിരുത്തുവാനും ഡിലീറ്റ് ചെയ്യുവാനും പ്രോസസ്സിംഗ് നിയന്ത്രിക്കുവാനും ആവശ്യപ്പെടാനുള്ള അവകാശം, കൂടാതെ പ്രോസസ്സിംഗിനെ എതിർക്കുവാനുള്ള അവകാശവും ഡാറ്റാ പോർട്ടബിലിറ്റിയുടെ അവകാശവും നിങ്ങൾക്കുണ്ട്.
ഐക്യരാഷ്ട്രസഭ, യൂറോപ്യൻ പാർലമെമെൻറ്, യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ രാജ്യങ്ങളിലെ പാർലമെന്റുകൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾക്ക് നൽകുന്നതിന് മാത്രമായി ഈ ഡാറ്റ വെളിപ്പെടുത്തിയേക്കാമെന്നും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.
നിയമപരമായ നിരാകരണം: ഈ വെബ്‌സൈറ്റിൽ ഔദ്യോഗികമായി നൽകിയിരിക്കുന്ന ഭാഷകളിലുള്ള പേപ്പർ പെറ്റീഷൻ ഫോമുകൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ, കൂടാതെ പെറ്റീഷനിലെ ആകെ ഒപ്പുകളുടെ എണ്ണത്തിൽ അവയും കണക്കാക്കും. ഈ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഭാഷകളിലുള്ള പേപ്പർ പെറ്റീഷൻ ഫോമുകളുടെ ഏതെങ്കിലും അനൗദ്യോഗിക പതിപ്പുകൾക്ക് Doctors Against Forced Organ Harvesting (DAFOH)-ഉം the End Transplant Abuse Coalition (ETAC) ഉത്തരവാദികളോ ബാധ്യസ്ഥരോ അല്ല. പേപ്പർ പെറ്റീഷൻ ഫോമുകളുടെ അനധികൃത ഭാഷാ പതിപ്പുകൾ നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന വ്യക്തികളോ സ്ഥാപനങ്ങളോ സ്വന്തം ഉത്തരവാദിത്തത്തിലാണ് അങ്ങനെ ചെയ്യുന്നത്, കൂടാതെ തത്ഫലമായുണ്ടാകുന്ന ഏതെങ്കിലും നിയമ നടപടികളിൽ നിയമപരമായി ഉത്തരവാദികളായിരിക്കാം.